കണ്ണൂർ: രണ്ട് പതിറ്റാണ്ടിലേറെയായി എസ് എഫ് ഐ കുത്തകയാക്കി വെച്ചിരുന്ന പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു. എസ്എഫ്ഐക്ക് ആധിപത്യമുണ്ടായിരുന്ന യൂണിയനാണ് യൂണിറ്റുണ്ടാക്കി ആദ്യ വർഷം തന്നെ യുഡിഎസ്എഫ് പിടിച്ചെടുത്തത്.
28 വര്‍ഷത്തിനിടയില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിലാണ് യു.ഡി.എസ്.എഫ് വിജയിച്ചത് . ആകെയുള്ള 15 സീറ്റിൽ 12 എണ്ണത്തിലാണ് യുഡിഎസ്എഫ് വിജയിച്ചത്. 3 സീറ്റിൽ എസ് എഫ് ഐ എതിരില്ലാതെ ജയിച്ചിരുന്നു. ചെയർമാനായി ഹിഷാം മുനീർ, വൈസ് ചെയർമാനായി അമീൻ എസ് സജിത എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് മേജർ സീറ്റിൽ ഒരെണ്ണം മാത്രമാണ് എസ്എഫ്ഐയ്ക്ക് ലഭിച്ചത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ്ഐ യെ പിന്തള്ളി, യു ഡി എസ്എഫ് സഖ്യം യൂണിയൻ പിടിച്ചെടുത്തിരുന്നു
Discussion about this post