ന്യൂഡല്‍ഹി: എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിന്ന് അഭിസംബോധന ചെയ്യും. മൂന്നാം തവണ അധികാരമേറ്റതിന് ശേഷമുള്ള പാർലമെൻ്റിൻ്റെ സമ്മേളനത്തിൽ ഭരണകക്ഷിയിലെ എംപിമാരോട് അദ്ദേഹം നടത്തുന്ന ആദ്യ പ്രസംഗമാണിത്.
അതേ സമയം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസിഡൻ്റ് ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്‌സഭയിലും രാജ്യസഭയിലും ചർച്ച ചെയ്യുന്നതിനിടെയാണ് എൻഡിഎ യോഗം നടക്കുന്നത്.
ഇന്ന് വൈകുന്നേരം ലോക്‌സഭയിലും നാളെ രാജ്യസഭയിലും മോദി സംസാരിക്കും. അതേസമയം രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുല്‍ വിളിച്ചു എന്നാണു ബിജെപി ആരോപണം.
Discussion about this post