ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ ‘ഹിന്ദു’ പരാമർശം സഭാരേഖകളിൽ നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ പരാമർശം.
ഇതിനെതിരെ ഹിന്ദു സമൂഹത്തെ മുഴുവൻ രാഹുൽ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു . ബിജെപിയും വൻ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാമർശം രേഖകളിൽനിന്ന് നീക്കിയത്.
Discussion about this post