ഹാഥറസ് : ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദർശിക്കും. രാവിലെ 11 മണിയോടെ മുഖ്യമന്ത്രി ഹാഥറസിൽ എത്തുമെന്നാണ് വിവരം. ദുരന്തം അപകടമാണോ അതോ ഗൂഢാലോചനയാണോ എന്നറിയാൻ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനും യോഗി ഉത്തരവിറ്റിട്ടുണ്ട്.
ഇങ്ങനെയൊരു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് യോഗി പ്രതികരിച്ചു. സർക്കാർ ഇതിനകം തന്നെ ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും, ഇത് അപകടമാണോ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും താഴേത്തട്ടിൽ വരെ അന്വേഷണം നടക്കും. ഉത്തരവാദികൾക്ക് ഉചിതമായ ശിക്ഷ നൽകുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
Discussion about this post