തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള ഇനിമുതൽ സ്കൂൾ ഒളിമ്പിക്സ് ആയി നാല് വർഷത്തിലൊരിക്കൽ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഈ വർഷത്തെ കായികമേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളത് വെച്ചായിരിക്കും നടക്കുകയെന്നും മന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാന സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് വി ശിവന്‍കുട്ടി അറിയിച്ചു. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ തദ്ദേശിയ ജനതയുടെ (ഗോത്ര ജനത) കലയും മത്സര ഇനമാകും. കൊല്ലത്ത് നടന്ന കഴിഞ്ഞവർഷത്തെ സ്കൂൾ കലോത്സവത്തിൽ തദ്ദേശീയ ജനതയുടെ കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ ഒരിനം മത്സര ഇനമായി തന്നെ ഉൾപ്പെടുത്തണമെന്ന രീതിയിളാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
Discussion about this post