കോഴിക്കോട്: എലത്തൂരിൽ സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റു. വടകരയിൽ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് അടക്കമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ എട്ട് മണിയോടെയാണ് അപകടം. പരുക്കേറ്റവരിൽ വിദ്യാർഥികളുമുണ്ട്. അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു.

