തിരുവനന്തപുരം: എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി. കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്എഫ്ഐ പ്രവർത്തനം നടത്തിയതിന്റെ പേരിൽ 35 പേർ കൊലചെയ്യപ്പെട്ടു. ഇത്തരം ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു. അതേസമയം എസ്എഫ്ഐ കേരളത്തിന് ഒരു ബാധ്യതയായി മാറിയെന്ന് പ്രതിപക്ഷം പറഞ്ഞു. എസ്എഫ്ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം,വിന്‍സന്‍റ് പറഞ്ഞു. എസ്എഫി്ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നൽകുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ റിസൾട്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സാൻജോസിനെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴചാണ് ഹോസ്റ്റലിൽ കൊണ്ടുപോയതെന്നും. പിന്നീട് എസ്എഫ്ഐയുടെ ഇടിമുറിയിലേക്കാണ് കൊണ്ടുപോയത്. എല്ലാ കോളേജുകളിലും എസ്എഫ്ഐ ഇടിമുറിയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ അല്ല ഇടിമുറിയുടെ പിൻബലത്തിലാണ് എസ്എഫ്ഐ പ്രവർത്തിക്കുന്നത്. പരാതിയില്ലെന്ന് സാൻജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു. ഇത് വീഡിയോയിൽ റെക്കോർഡ് ചെയ്തുവെന്നും പ്രതിപക്ഷം ആരോപിച്ചു.
Discussion about this post