The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Sports

യുവനിരയുമായി ടീം ഇന്ത്യ; ഇന്ത്യ- സിംബാബ്‌വെ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Neethu Newzon by Neethu Newzon
Jul 6, 2024, 12:15 pm IST
in Sports
FacebookWhatsAppTwitterTelegram

ഇന്ത്യയുടെ യുവനിര അണിനിരക്കുന്ന സിംബാബ്‌വെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പിൽ കപ്പുയർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ ഇറങ്ങുക.

ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങളടങ്ങുന്ന നിരയാണ് അണിനിരക്കുന്നത്. ലോകകപ്പ് ടീമിലുള്ള ആരും പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പങ്കെടുക്കില്ല. മലയാളി താരം സഞ്ജു സാംസൺ, യശസ്വി ജയ്‌സ്‌വാൾ, ശിവം ദുബെ എന്നിവർ മൂന്നാം മത്സരം മുതലായിരിക്കും കളത്തിലിറങ്ങുക.

നായകനായി അരങ്ങേറുന്ന ശുഭ്മാൻ ഗില്ലിന് നിർണായകമാണ് ഈ പരമ്പര. ആദ്യ ട്വന്റി 20യ്ക്ക് മുമ്പായി ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സഖ്യത്തെ പ്രഖ്യാപിച്ച് ക്യാപ്റ്റൻ ഗിൽ രംഗത്തെത്തിയിരുന്നു. അഭിഷേക് ശർമ്മ തനിക്കൊപ്പം ഓപ്പണറായി എത്തുമെന്നായിരുന്നു ഗില്ലിന്റെ പ്രഖ്യാപനം. റുതുരാജ് ഗെയ്ക്ക്വാദ് മൂന്നാം നമ്പറിൽ ക്രീസിലെത്തുമെന്നും ഗിൽ സ്ഥിരീകരിച്ചു.

ട്വന്റി 20 ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി യുവനിരയുടെ ടീമാണ് സിംബാബ്‌വെ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. താനുൾപ്പടെ ഒരുപാട് യുവതാരങ്ങൾ ഈ ടീമിലുണ്ട്. ചിലർ കുറച്ച് മത്സരങ്ങൾ കളിച്ചു. മറ്റുചിലർ ആദ്യ മത്സരത്തിന് ഇറങ്ങാൻ പോകുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് എങ്ങനെയാണെന്ന് പുതിയ താരങ്ങൾക്ക് പറഞ്ഞുകൊടുക്കുകയാണ് ഇന്ത്യൻ ടീമിന്റെയും തന്റെയും ലക്ഷ്യമെന്നും ശുഭ്മൻ ഗിൽ വ്യക്തമാക്കി.

അഞ്ച് മത്സരങ്ങളിലായാണ് പരമ്പര. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റുമത്സരങ്ങൾ. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക.

 

Tags: Indiaindian cricketT 20ZIM
ShareSendTweetShare

Related News

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ഒടുവിൽ സ്ഥിരീകരണമായി; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ആരാണ് വൈഭവ് സൂര്യവംശി? ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത്  ഒരുപിടി റെക്കോഡുകൾ

കംഗാരുക്കളെ ഫ്രൈയാക്കി ഇന്ത്യ നേടിയത് ഒരുപിടി റെക്കോഡുകൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

ഓസീസിനെതിരെ തകർത്തടിച്ച് ഇന്ത്യ; റെക്കോഡുകളുമായി ജയ്‌സ്വാൾ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

പെർത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ടോസ്; ദേവ്ദത്ത് പടിക്കൽ ടീമിൽ

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

Discussion about this post

Latest News

Jokabet Online Casino 2025 Overview By Simply Nonstop Casinos

Jokabet Casino Entrar Accede A Tu Cuenta

Review Jokabet Casino España 2025: Guía De Métodos De Pago, Promociones Y Ofertas

Well-known Pokies Plus Games With Free Of Charge Spins Every Day Perform Today

Uptown Pokies Casino $20 Free Of Charge Zero Deposit Aussie Reward

Acquire Up To Some Action At Uptown Pokies Casino

Recenzja 888starz Kasyno Bonus 6700 Zł Plus 150 Fs

888starz Zakłady I Kasyno W Polsce Zarejestruj Się Odbierz Nadprogram Zbytnio Główny Depozyt

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies