ജമ്മു: ജമ്മുകാശ്മീരിലെ കുൽഗാം ജില്ലയിൽ ശനിയാഴ്ച്ച സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഹിസ്ബുൾ മുജാഹിദീൻ ഭീകരരും താമസിച്ചിരുന്നത് ചിന്നിഗം ഫ്രീസാലിലെ ഒളിസങ്കേതത്തിലെന്ന് റിപ്പോർട്ട്. ഒളി സങ്കേതത്തിൽ താമസിച്ച ഭീകരർ അവിടെ ബങ്കർ നിർമ്മിച്ചതായും റിപ്പോർട്ട് പറയുന്നു. ഭീകരർക്ക് അഭയം നൽകിയതിൽ പ്രാദേശിക വാസികൾക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് സൈന്യം.
സൈന്യം ഭീകരർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുന്നതും തിരച്ചിൽ നടത്തുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ ഭീകരർക്കായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ഇന്ത്യൻ സൈനികർ വീര മൃതു വരിച്ചിരുന്നു. ദക്ഷിണ കാശ്മീരിലെ കുൽഗാമിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറ് ഹിസബുൾ ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
കുൽഗാമിലെ മദർഗാമിൽ നടന്ന ആദ്യ ഏറ്റുമുട്ടലിലാണ് ആദ്യ സൈനികന് ജീവൻ നഷ്ടമായത്. കുൽഗാമിലെ തന്നെ ചിനിഗാമിൽ നടന്ന നാല് ഭീകരരെ കൊലപ്പെടുത്തിയ ഓപ്പറേഷനിൽ മറ്റൊരു സൈനികന് കൂടി ജീവൻ നഷ്ടപ്പെട്ടു. പർദീപ് കുമാർ, പ്രവീൺ ജഞ്ജാൽ പ്രഭാകർ എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. യാവർ ബഷീർ ദാർ, സാഹിദ് അഹമ്മദ് ദർ, തൗഹീദ് അഹമ്മദ് റാഥർ, ഷക്കീൽ അഹമ്മദ് വാനി എന്നിവരാണ് ചിനിഗാമിൽ കൊല്ലപ്പെട്ട നാല് ഭീകരർ. ഫൈസൽ, ആദിൽ എന്നീ രണ്ട് പേരുള്ള ഭീകരരാണ് മദർഗാമിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർ.
Discussion about this post