തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍ അക്കൗണ്ട് ജനറല്‍ വിശദീകരണം തേടി.
ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച സിജെ സുരേഷ് കുമാറിന് പുനര്‍നിയമന വ്യവസ്ഥ ലംഘിച്ച് അതേ തസ്തികയില്‍ വീണ്ടും നിയമനം നല്‍കുകയായിരുന്നു. കോടതി ഉത്തരവും ചട്ടവും പാലിക്കപ്പെട്ടില്ലെന്ന് അക്കൗണ്ട് ജനറല്‍ വ്യക്തമാക്കി. പുനര്‍ നിയമനം നല്‍കണമെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കണമെന്നതാണ് ചട്ടം.

