കൊച്ചി: ‘തീ തുപ്പുന്ന’ ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതി എന്ന യുവാവാണ് ബൈക്ക് ഓടിച്ചത്. ഇയാളുടെ പിതാവിന്‍റെ പേരിലുള്ളതാണ് ബൈക്ക്. ഈ മാസം 11-ന് ബൈക്കുമായി ഹാജരാകാന്‍ കിരണിന് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശംനല്‍കി.
അതേസമയം താനിപ്പോള്‍ ചെന്നൈയിലാണുള്ളതെന്നും മടങ്ങിയെത്തിയാലുടന്‍ ഹാജരാകാമെന്നും കിരണ്‍ മോട്ടോര്‍ വാഹനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലാണ് സംഭവം നടന്നത്. വലിയ ശബ്ദത്തിലുള്ള സൈലൻസറിൽ നിന്ന് തീനാളങ്ങൾ വരുന്ന രീതിയിലുള്ള ബൈക്ക് കൊണ്ട് കിരൺ അഭ്യാസ പ്രകടനം നടത്തിയത്. പിന്നിൽ സഞ്ചരിച്ച കാർ യാത്രക്കാരനാണ് ദൃശ്യം പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ വൈറലായത്തോടെയാണ് അവ മോട്ടോര്‍ വാഹനവകുപ്പിന്റെ ശ്രദ്ധയിൽ പതിഞ്ഞതും കേസെടുക്കുന്നതിലേക്ക് നയിച്ചതും.

