കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. പല പ്രദേശങ്ങളും വെള്ളത്തിനയിലാണ്. ഗതാഗത കുരുക്കും വ്യാപമാണ്. നിർത്താതെ മഴ പെയ്യുന്ന സാഹചര്യമാണ് നിലവിൽ മുംബൈയിൽ ഉള്ളത്. റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപ്പെട്ടതിനാൽ ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തി വച്ചു. സ്കുളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മുംബൈ വിമാനത്താവളം 27 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു,
മഴയിലും കാറ്റിലും ട്രാക്കിൽ മരം വീണു. കല്യാൺ-കാസറ സെക്ഷനിലെ ഖദാവ്‌ലിക്കും ടിറ്റ്‌വാലയ്‌ക്കും ഇടയിലുള്ള ലോക്കൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കനത്ത മഴ തുടരുമെന്നാണ് പ്രവചനം. പുലർച്ചെ 1 മുതൽ രാവിലെ 7 വരെയുള്ള ആറ് മണിക്കൂറിനുള്ളിൽ നഗരത്തിൽ പെയ്തിറങ്ങിയത് 300 മില്ലിമീറ്ററിലധികം മഴയാണ്.
അന്ധേരി, കുർള, ഭാണ്ഡൂപ്പ്, കിംഗ്സ് സർക്കിൾ, വിലെ പാർലെ, ദാദർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.

