The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

‘നിർബന്ധിത ആർത്തവ അവധി’; തൊഴിലുടമകളിൽ സ്ത്രീകൾക്ക് ജോലി നൽകാനുള്ള താൽപ്പര്യം കുറയുമെന്ന് സുപ്രിംകോടതി

Neethu Newzon by Neethu Newzon
Jul 8, 2024, 07:24 pm IST
in India
FacebookWhatsAppTwitterTelegram

സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് വിപരീത ഫലം ചെയ്യുമെന്ന് സുപ്രീംകോടതി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നു കോടതി പറഞ്ഞു. സർക്കാരിന്റെ നയപരമായ തീരുമാനമാണ് വേണ്ടതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

‘‘എങ്ങനെയാണ് ഇത്തരം അവധികൾ സ്ത്രീകളെ കൂടുതൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കുന്നത്? അവധികൾ നിർബന്ധമാക്കുന്നത് അവരെ തൊഴിൽ മേഖലയിൽനിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സ്ത്രീകൾക്കു ദോഷം ചെയ്യുന്നതാകും. ഇതു സർക്കാരിന്റെ നയപരമായ തീരുമാനമാണ്, കോടതികൾക്കു പരിശോധിക്കാനുള്ളതല്ല’’- ഡി വൈചന്ദ്രചൂഡ് പറഞ്ഞു.

വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആർത്തവ അവധി നൽകുന്നതു സംബന്ധിച്ച നയം രൂപീകരിക്കാൻ നിർദേശിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ഇതിനായി ഹർജിക്കാരനു വേണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിലും സമാനമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. വിദ്യാർത്ഥിനികൾക്കും ജീവനക്കാർക്കും ആർത്തവ വേദന അവധിക്ക് ചട്ടങ്ങൾ രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സമാനമായ നിലപാട് സ്വീകരിച്ചത്. വിഷയം നയത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അന്നും കോടതി പറഞ്ഞിരുന്നു.

 

 

Tags: FEATUREDmenstrual leavesupream courtworkforce
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies