കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മലപ്പുറം സ്വദേശികളായായ രണ്ടു പേർ സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് ചുരത്തില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. എട്ട് – ഒമ്പത് വളവുകള്‍ക്കിടയില്‍ വച്ചാണ് കാറിന് തീ പിടിച്ചത്. കാറിൽ നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്പറ്റയില് നിന്നും അഗ്നിശമന സേനയെത്തി തീ അണച്ചു. തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല.
Discussion about this post