അങ്കമാലി: വീട്ടിലെ മുറിയിൽ തീപിടിത്തമുണ്ടായി നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തിൽ വഴിത്തിരിവ്. ആത്മഹത്യയെന്ന് സൂചന. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു.
ജൂൺ എട്ടിന് പുലർച്ചെയാണ് സംഭവം. ബിനീഷ് (45), ഭാര്യ അനുമോൾ മാത്യു (40), മക്കളായ ജൊവാന (8), ജസ്വിൻ (5) എന്നിവരാണ് മരിച്ചത്. വീടിന്റെ താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് മുകളിലത്തെ മുറിയിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതോടെ പ്രദേശവാസികൾ എത്തുകയും തീ അണയ്ക്കുകയുമായിരുന്നു. എന്നാൽ, അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു.
Discussion about this post