ആലപ്പുഴ: പൂച്ചാക്കലിൽ നടുറോഡിൽ ദലിത് പെൺകുട്ടിക്ക് ക്രൂര മർദനമേറ്റിട്ടും നടപടി എടുക്കാതെ പോലിസ്. സിപിഎമ്മുകാരായ പ്രതികളെ പിടികൂടാന്‍ പോലിസ് തയ്യാറായിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. ആക്രമണത്തിൽ അയൽവാസി കൈതവിള വീട്ടിൽ ഷൈജുവിനെതിരെ പൂച്ചാക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പക്ഷേ, ഒളിവിലുള്ള ഇയാളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.
ഷൈജുവിന്റെ മകനും പരാതിക്കാരിയായ നിലാവിന്റെ സഹോദരന്മാരും കളിക്കുന്നതിനിടയിലുണ്ടായ കശപിശയാണ് മർദനത്തിൽ കലാശിച്ചത്. ബഹളത്തിനിടയിൽ പ്രായപൂർത്തിയാകാത്ത മകളെ ആക്രമിച്ചുവെന്നാണ് ഷൈജുവിന്റെ ആരോപണം. തന്റെ സഹോദരന്മാരെ മർദ്ദിച്ചെന്ന് ആരോപിച്ച് നിലാവ് പൂച്ചാക്കൽ പൊലീസിൽ ഞായറാഴ്ച ഉച്ചക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പെൺകുട്ടിക്ക് നേരെ റോഡിൽ ആക്രമണമുണ്ടായത്.
ഇന്നലെയാണ് ക്രൂര ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സിപിഎം പ്രവര്‍ത്തകനായ ഷൈജുവും സഹോദരനും ചേര്‍ന്നാണു ആക്രമിച്ചത്. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുണ്ട്.
Discussion about this post