മോസ്‌കോ: ഇന്ത്യ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത് എന്ന് റഷ്യയിലെ ഇന്ത്യൻ പ്രവാസികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കൈവരിച്ച വികസനത്തിന്റെ വേഗത കണ്ട് ലോകം ഇന്ന് ആശ്ചര്യപ്പെടുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇന്ത്യയിൽ എത്തുമ്പോൾ അവർ പറയുന്നത് ‘ഭാരത് ബദൽ രഹാ ഹേ'(,ഭാരതം മാറി കൊണ്ടിരിക്കുകയാണ് ) എന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ജി20 പോലുള്ള വിജയകരമായ പരിപാടികൾ ഇന്ത്യ സംഘടിപ്പിക്കുമ്പോൾ, ലോകം ഒരേ സ്വരത്തിൽ പറയുന്നു, ‘ഭാരത് ബദൽ രഹാ ഹേ. വെറും 10 വർഷത്തിനുള്ളിൽ ഇന്ത്യ അതിന്റെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കി. ലോകം പറയുന്നത് രാജ്യം മാറുകയാണ് എന്നാണ് . ഇന്ത്യ വെറും 10 വർഷത്തിനുള്ളിൽ 40,000 കിലോമീറ്ററിലധികം റെയിൽവേ ലൈനുകൾ വൈദ്യുതീകരിച്ചു. ഇന്ന് ലോകവും ഇന്ത്യയുടെ ശക്തി തിരിച്ചറിയുന്നു. രാജ്യം മാറുകയാണെന്ന് അവർ പറയുന്നു’ – എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം, ചന്ദ്രയാൻ -3 , കൂടാതെ അടുത്തിടെ നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് വിജയവും എന്നിവ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇടംപിടിച്ചു.
ഇന്ന് രാജ്യം ആത്മവിശ്വാസത്താൽ കുതിക്കുകയാണ്. ഇതാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലെ വിജയം നിങ്ങൾ ഒരോരുത്തരും ആഘോഷിച്ചിരിക്കണം. ഇന്നത്തെ യുവാക്കൾ തോൽവി അംഗീകരിക്കുന്നവരല്ല.
ടി20 യിൽ അവസാന പന്തും അവസാന നിമിഷവും വരെ അവർ തോൽവി അംഗീകരിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post