ലിമ: പെറുവിൽ ഹിമപാതത്തിൽ 22 വർഷം മുൻപ് കാണാതായ പർവ്വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. അമേരിക്കൻ പർവ്വതാരോഹകനായ വില്യം സ്റ്റാമ്പ്ഫ്ലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അതിശൈത്യത്തിൽ മമ്മിയാക്കപ്പെട്ട നിലയിലായിലാണ് കണ്ടെത്തിയത്.
2002 ജൂണിൽ, 6,700 മീറ്ററിലധികം ഉയരമുള്ള പെറുവിലെ ഹുവാസ്‌കരൻ പർവതത്തിൽ ഹിമപാതം ഉണ്ടാവുകയും 59 വയസ്സുള്ള വില്യം സ്റ്റാമ്പ്‌ഫ്ളിനെ കാണാതാവുകയുമായിരുന്നു. തുടർന്ന് വില്ല്യമിനായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. 22 വർഷങ്ങൾക്കിപ്പുറം കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പർവത പ്രദേശത്തെ മഞ്ഞുരുകിയത്തോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പെറുവിലെ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ശരീരത്തിൽ പാസസ്പോർട്ട് ഉള്ളതിനാൽ മൃതദേഹം തിരിച്ചറിയാൻ എളുപ്പമായതായും പോലീസ് പറഞ്ഞു.

