കൊച്ചി: വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിലും സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ എസ്എഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. കാലടി ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ത്ഥി രോഹിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.
പഠനകാലത്ത് കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് കാലത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ പിന്നീട് അശ്ലീല ചുവയുള്ള ക്യാപ്ഷനുകളോടെയാണ് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ പ്രതി പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥിനി ഇയാള്‍ക്കെതിരെ തെളിവുകള്‍ സഹിതം നല്‍കിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കോളേജിന് സമീപത്ത് താമസിക്കുന്നയാളാണ് രോഹിത്ത്. കോളേജിലെ പൂർവ വിദ്യാർത്ഥിയും ഫോട്ടോഗ്രഫറുമാണ് ഇയാൾ. നിരന്തരം കോളേജിലെത്താറുണ്ട്. വ്യാജ ഐഡി ഉപയോഗിച്ചാണ് ഇയാൾ ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്. നിലവില്‍ ഇയാള്‍ക്കെതിരെ ആറ് പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരിക്കുന്നത്.
Discussion about this post