സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതിന് പിന്നാലെ കർശന നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള ആളുലാണ് ആദ്യം കോളറ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ആരോഗ്യ വകുപ്പ്.
നിലവിൽ പത്ത് വയസുകാരനായ അന്തേവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. പബ്ലിക്ക് ഹെൽത്ത് ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
രോഗ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം റാപിഡ് റെസ്പോൺസ് ടീമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാകെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post