കോഴിക്കോട് : മുഹമ്മദ് റിയാസിനെയും, സർക്കാരിനെയും കരിവാരിതേക്കാനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പിഎസ്സി അഴിമതിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മോഹനൻ.
പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് റിയാസിനെയും സർക്കാരിനെയും, ഒരു കൂട്ടം മാധ്യമപ്രവർത്തകരും, ഇടതു പക്ഷ വിരുദ്ധ പാർട്ടികളും കരിവാരിത്തേക്കാൻ നടത്തുന്ന ശ്രമങ്ങളെ പാർട്ടി ശക്തമായി നേരിടുമെന്നും പി മോഹനൻ വ്യക്തമാക്കി
Discussion about this post