കോഴിക്കോട്: യാത്രചെയ്യാൻ ആളില്ലാത്തതിനാൽ രണ്ട് ദിവസമായി സർവീസ് നടത്താതെ ‘നവകേരള’ ബസ്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ആളില്ലാത്തതിനാൽ സർവീസ് നിർത്തിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല. ഒരാൾ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബുക്കിങ് ഇല്ലാത്തതിനാൽ സർവീസ് ഒഴിവാക്കിയാതായും വെള്ളിയാഴ്ചയും അതിനുശേഷവും കോഴിക്കോട്ടുനിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാൽ ബസ് സർവീസ് നടത്തുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങൾ വരുത്തിയാണ് സർവീസ് തുടങ്ങിയത്.
Discussion about this post