തെലുങ്ക് സിനിമാ താരം അനുഷ്ക ഷെട്ടി അപൂർവ്വ രോഗത്തിന്റെ പിടിയിൽ. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് നേരത്തെ അനുഷ്ക തുറന്നു പറഞ്ഞിരുന്നു.
സ്യൂഡോബൾബർ അഫക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കൽ രോഗാവസ്ഥ ആണിത്.
“എനിക്ക് ചിരിക്കുന്നൊരു രോഗം ഉണ്ട്. ചിരിക്കുന്നത് രോഗമാണോ എന്ന് നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചേക്കാം. ചിരി രോഗമല്ല. പക്ഷേ എനിക്കത് രോഗമാണ്. ചിരി തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ എനിക്ക് നിർത്താനാവില്ല. കോമഡി സീനുകൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ഒക്കെ വല്ലാണ്ട് ചിരിക്കും. ഇക്കാര്യം കൊണ്ട് പലതവണ ഷൂട്ടിങ്ങുകൾ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്”, എന്നാണ് അനുഷ്ക പറഞ്ഞത്. അനുഷ്കയുടെ പേഴ്സണൽ ട്രെയിനർ ആയ കിരണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയെ ബാധിച്ച അപൂർവ രോഗാവാസ്ഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്.
നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക് ഉള്ളതെന്ന് അനുഷ്ക തുറന്നു പറഞ്ഞിരുന്നു. സ്യൂഡോബൾബർ അഫെക്ട് (Pseudobulbar Affect) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ്വ ന്യൂറോളജിക്കൽ രോഗാവസ്ഥ ആണിത്.
സ്ട്രോക്ക്, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്), ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി, അൽഷിമേഴ്സ് രോഗം തുടങ്ങിയ തലച്ചോറിനെ ബാധിക്കുന്ന ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് അല്ലെങ്കിൽ പരിക്കുകളുമായി പിബിഎ പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു.
വൈകാരിക പ്രകടനത്തെ നിയന്ത്രിക്കുന്ന ന്യൂറൽ പാതകളിലെ തടസ്സങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. രോഗതീവ്രത അനുസരിച്ച് പിബിഎയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ഒരു വ്യക്തി സങ്കടകരമായ ഒരു സംഭവത്തിൽ ചിരിക്കുകയോ തമാശ പറയുന്ന സാഹചര്യത്തിൽ കരയുകയോ ചെയ്യുന്നതെല്ലാം PBA യുടെ ലക്ഷണങ്ങളാണ്. പിബിഎ ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിക്കുന്നു.
Discussion about this post