തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പി.ദേവാനന്ദിനാണ് എന്‍ജിനീയറിങ്ങിന് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്കും പാലാ സ്വദേശി അലന്‍ ജോണി അനില്‍ മൂന്നാംറാങ്കും കരസ്ഥമാക്കി.
79,044 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. അതിൽ 52,500പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ആദ്യ 100 റാങ്കില്‍ 87 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. കേരള സിലബസില്‍ നിന്ന് 2034പേര്രും സിബിഎസ്ഇ സിലബസില്‍ നിന്നും 2785പേരുമാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

