ന്യൂഡെൽഹി: എന്തു വൈറലായി മാറുന്ന കാലമാണ് ഇന്ന് എന്നാൽ അതിൽ രസകരമായതും ആളുകളെ ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്ന രംഗംങ്ങളുമുണ്ട് അതിനിടയ്ക്കാണ് നമ്മുടെ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവും സേഷ്യൽ മീഡിയായിൽ വൈറലായിരിക്കുന്നത്.
ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്‍വാളിനൊപ്പാം രാഷ്ട്രപതി ബാഡ്മിന്റൺ കളിക്കുന്ന വീഡിയോയണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തംരഗമായി മാറിയിരിക്കുന്നത്.
ദേശീയ വാർത്ത എജൻസിയായ എഎൻഐ ആണ് എക്‌സിൽ വീഡിയോ പങ്കുവച്ചത്. രാഷ്ട്രപതി ഭവനിലെ ബാഡ്മിന്റൺ കോർട്ടിലാണ് മത്സരം നടന്നത്. താരത്തിനൊപ്പം കളിച്ചപ്പോഴാണ് സ്‌പോർട്ടിസിനോടും ഗെയിമുകളോടുമുള്ള സ്വാഭാവിക സ്‌നേഹം മനസ്സിലായതെന്ന് രാഷ്ട്രപതി ഔദ്യോഗിക എക്‌സ് പേജിൽ കുറിച്ചു.
‘ ബാഡ്മിന്റണിലെ പവർഹൗസായ ഇന്ത്യയുടെ വളർച്ചയെയും അന്തരാഷ്ട്ര വേദികളിലെ വനിതാ താരങ്ങളുടെ പ്രകടനത്തെയും എടുത്തുകാട്ടുന്നു’ എന്ന കുറിപ്പോടുകൂടിയായണ് ചിത്രങ്ങളും വീഡിയേയും പങ്ക് വച്ചിരിക്കുന്നത്.
രാഷ്ട്രപതിക്കൊപ്പം ബാഡ്മിന്റണിൽ കളിക്കാനായത് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമാണെന്നും അതിനൊപ്പം നന്ദിയും അറിയിച്ചു കൊണ്ടാണ് സൈന നെഹ്‍വാൾ തന്റെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.
ജൂലൈ 11ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി പത്മപുരസ്‌കാര ജേതാക്കൾ അവതരിപ്പിക്കുന്ന ‘ ഹെർ സ്റ്റോറി, മൈ സ്റ്റോറി’ എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് സൈന ഡൽഹിയിലെത്തിരിക്കുന്നത്.

