മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് എച്ച്1എന്‍1 രോഗബാധ സ്ഥിതീകരിച്ചു. മലപ്പുറത്ത് വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം തിയതി മുതല്‍ ഏഴാം തിയതി വരെ പന്ത്രണ്ട് പേര്‍ക്കാണ് എച്ച്1എന്‍1 കേസുകള്‍ സ്ഥിരീകരിക്കുന്നത്. രോഗബാധ കണ്ടെത്തിയാല്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ സമീപപ്രദേശത്തെ ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു.
രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മണിമൂളി, മൊടപ്പൊയ്ക, മാമാങ്കര, ഹെല്‍ത്ത് സെന്ററുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പും ആശ വര്‍ക്കര്‍മാരും അടങ്ങുന്ന സംയുക്ത ടീം വ്യാഴാഴ്ച്ച ഫീല്‍ഡ് വര്‍ക്ക് നടത്തും. അതേസമയം രോഗവ്യാപന മേഖലയിലുള്ളവരോട് മാസ്ക് ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം മുപ്പത് കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, കോളറി, അമീബിക് മസ്തിഷ്ക ജ്വരം എന്നിവ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
Discussion about this post