ഡൽഹി: ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഴിമതിക്കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തതിനാൽ കേജ്രിവാൾ തിഹാർ ജയിലിൽ തന്നെ തുടരും.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കേജ്രിവാളിൻ്റെ ഹർജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വിശാല ബെഞ്ചിന് വിട്ടു. വെറുതെ ചോദ്യം ചെയ്താൽ അറസ്റ്റ് അനുവദിക്കില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.
Discussion about this post