ഫയലുകൾ എളുപ്പത്തിൽ കൈമാറുന്നതിനായി ‘പീപ്പിൾ നിയർബൈ’ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്.
നിലവിൽ ഇൻറർനെറ്റ് ഉപയോഗിച്ചാണ് വാട്സാപ്പിൽ ഫയൽ ട്രാൻസ്ഫർ സാധ്യതമാകുന്നത്.
‘പീപ്പിൾ നിയർബൈ’ ഫീച്ചർ റിലീസാകുന്നതോടെ ഇൻറർനെറ്റില്ലാതെ അടുത്തടുത്തുള്ള ഡിവൈസുകൾ തമ്മിൽ ഫയൽ കൈമാറ്റം സാധ്യമാകും. ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതിന് ചില അനുമതികൾ ഉപയോക്താക്കൾ നൽകേണ്ടിവരും. ഫോൺ നമ്പർ സേവ് ചെയ്യാതെ കോൾ ചെയ്യാൻ സഹായിക്കുന്ന ഇൻ-ആപ്പ് ഡയലർ ഫീച്ചറും വാട്സാപ്പ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
ആശയവിനിമയ രംഗത്ത് വലിയ മാറ്റമാണ് നിലവിൽ മെറ്റ ഉടമസ്ഥതയിലുള്ള വാട്സാപ്പ് കൊണ്ടുവന്നത്. ദൂരെയിരിക്കുന്ന ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്താനാകുന്ന പ്രധാന ഉപാധിയായി വാട്സാപ്പ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറി.
ലോഞ്ച് ചെയ്തതിന് ശേഷം നിരവധി പുത്തൻ ഫീച്ചറുകളും വാട്സാപ്പ് അവതരിപ്പിച്ചു. ഏറ്റവുമൊടുവിൽ ഇൻറർനെറ്റില്ലാതെ ഫയൽ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ‘പീപ്പിൾ നിയർബൈ’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്.
തൊട്ടടുത്തിരിക്കുന്ന ഡിവൈസുകൾക്കിടയിൽ ഫയൽ കൈമാറ്റം ചെയ്യാനായിരിക്കും ഈ ഫീച്ചർ ഉപകാരപ്പെടുക. നിലവിൽ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ വാട്സാപ്പ് ടെസ്റ്റ് ചെയ്യുന്നുണ്ട്. അടുത്തടുത്തുള്ള ഡിവൈസുകൾക്കിടയിൽ ഫയൽ കൈമാറ്റം ചെയ്യുന്നതിന് നിരവധി മാർഗ്ഗങ്ങൾ ആളുകൾ ഉപയോഗിക്കാറുണ്ട്. വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇവയിലേറെയും പ്രവർത്തിച്ചിരുന്നത്.
നിയർബൈ ഫയൽ കൈമാറ്റത്തിനായി നേരത്തെ ഏറെ പ്രചാരത്തിലുണ്ടായിരുന്ന എക്സെൻഡർ, ഷെയർഇറ്റ് തുടങ്ങിയ ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇതോടെ അടുത്തടുത്തുള്ള ആളുകൾ പോലും വാട്സാപ്പിൽ ഇൻറർനെറ്റ് ഉപയോഗിച്ച് ഫയൽ കൈമാറ്റം ചെയ്യാൻ തുടങ്ങി. പുതിയ ‘പീപ്പിൾ നിയർബൈ’ ഫീച്ചർ വരുന്നതോടെ ആളുകൾക്ക് ഇൻറർനെറ്റില്ലാതെ തന്നെ ഫയൽ കൈമാറ്റം ചെയ്യാൻ സാധിക്കും.
Discussion about this post