തിരുവനന്തപുരം: ദക്ഷിണ വ്യോമസേനയെ അടുത്തറിയാൻ തിരുവനന്തപുരം ലുലു മാളിൽ ഒരുക്കിയ ലുലു മീറ്റ് ദ ഈഗിൾസ് ശ്രദ്ധേയമാകുന്നു. ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ഏറ്റവും പുതിയ ആയുധങ്ങളുമായി വ്യോമസേന ഗരുഡ് കമാൻഡോകളും പ്രദർശനത്തിൻറെ ഭാഗമായി.
മാൻ പോർട്ടബിൾ എയർ ഡിഫൻസ് സംവിധാനമായ റഷ്യൻ നിർമ്മിത ഇഗ്ള മിസൈൽ, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളായ മൈക്രോ അൺമാൻഡ് ഏരിയൽ വെഹിക്കിൾ, എൽആർഡി ടാബ്, ഇസ്രയേൽ നിർമ്മിത ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ അടക്കം സംവിധാനങ്ങൾ നിരത്തിയായിരുന്നു പ്രദർശനം. വിമാനം സ്വന്തമായി പറപ്പിക്കുന്ന അനുഭവം ഉളവാക്കുന്ന സിമുലേറ്ററും.
ലൈറ്റ് വെയ്റ്റ് റഡാറും എയർ ഡിഫൻസ് വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മിസൈൽ സിമുലേറ്ററുകളും ശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യൻ നിർമ്മിത ആൻറി ഡ്രോൺ സിസ്റ്റം, അസോൾട്ട് റൈഫിളുകൾ തുടങ്ങിയവ വ്യോമസേനയെ അടുത്തറിയാൻ വഴിയൊരുക്കുന്ന കാഴ്ചകളായി. ഓപ്പൺ അരീനയിൽ നടന്ന എയർ വാരിയർ ഡ്രിൽ ടീമിൻ്റെയും വ്യോമസേന സിംഫണി ഓർക്കസ്ട്രയുടെയും പ്രകടനങ്ങൾ കാണാൻ നിരവധിപേരാണ് എത്തിയത്. എയറോ മോഡലിംഗ് മാതൃകകളുമായി എൻസിസി വിദ്യാർത്ഥികളും പ്രദർശനത്തിൽ അണിനിരന്നിരുന്നു.
വ്യോമസേനയിലെ ജോലി സാധ്യതകളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളുള്ള പബ്ലിസിറ്റി സ്റ്റാൾ, നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) സ്റ്റാൾ, എയർഫോഴ്‌സ് ഫാമിലി വെൽഫെയർ അസോസിയേഷൻ്റെ (AFFEA) സ്റ്റാൾ തുടങ്ങിയ വിവിധ എക്‌സിബിഷൻ സ്റ്റാളുകളും അതിലൂടെ വിവിധ ആകർഷകമായ ഇനങ്ങളുടെ വിൽപ്പനയും ലുലുവിൽ ഒരുക്കിയിരുന്നു.
Discussion about this post