The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home India

കേന്ദ്ര ബജറ്റ്; യുവാക്കൾക്കായി വമ്പൻ പ്രഖ്യാപനം – ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം നൽകും

Neethu Newzon by Neethu Newzon
Jul 23, 2024, 01:28 pm IST
in India
FacebookWhatsAppTwitterTelegram

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾക്കായി വമ്പൻ പ്രഖ്യാപനങ്ങളാണ് ഈ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പദ്ധതിക്ക് കീഴിൽ മൂന്ന് പ്രോത്സാഹന പദ്ധതികൾ സർക്കാർ കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. 20ലക്ഷം യുവാക്കളെ വിദഗ്ധ തൊഴിലാളികളാക്കി മാറ്റും. പുതിയ തൊഴിലുടമകൾക്കായി നാലുവർഷത്തെ പി.എഫ് സഹായപദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു. ഫോർമൽ സെക്ടറിൽ ജോലിക്ക് പ്രവേശിക്കുന്ന പുതിയ തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം പദ്ധതി വഴി ഇൻസെന്റീവായി ലഭിക്കും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി 15,000 രൂപ വരെ മൂന്ന് തവണകളായി നൽകും. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്, ശമ്പളം ഒരു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഈ ആനുകൂല്യം ലഭിക്കും. ഇത് 2.1 ലക്ഷം യുവാക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഈ സ്കീമുകൾ ഇപിഎഫ്ഓയിൽ എൻറോൾമെന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പ്രധാനമന്ത്രി പാക്കേജ് നിന്നുള്ള ഫണ്ട് ഉപയോഗിച്ചണ് പദ്ധതികൾ നടപ്പിലാക്കുക. മറ്റൊരു പദ്ധതി നിർമാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ്. പുതിയ തൊഴിലാളികൾക്കും തൊഴിലുടമയ്ക്കും പദ്ധതി വഴി ഇൻസെൻറീവ് നൽകും. ജോലിയുടെ ആദ്യ നാല് വർഷത്തെ ഇപിഎഫ്ഒ സംഭാവനകളെ പരിഗണിച്ചാണ് ആനുകൂല്യം. തൊഴിലുടമകളുടെ ഇപിഎഫ് സംഭവാന മാസത്തിൽ 3,000 രൂപ വരെ റീഇംബേഴസ് ചെയ്യും. 2 വർഷത്തേക്കാണ് ഇത് ലഭിക്കുക. ഇത് 30 ലക്ഷം യുവാക്കൾക്ക് പ്രയോജനം ചെയ്യും. കൂടാതെ എല്ലാ മേഖലകളിലും അധിക തൊഴിലവസരങ്ങൾ ലഭ്യമാക്കും.

50 ലക്ഷം പേർക്ക് അധിക തൊഴിലവസരങ്ങൾ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കൂടാതെ വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യത്തിനുമായി 1.48 ലക്ഷം കോടി ധനമന്ത്രി പ്രഖ്യാപിച്ചു. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ പുരോഗമിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

Tags: Bjpbudget 2024FEATUREDmodi govtnirmala sitaraman
ShareSendTweetShare

Related News

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി  സിപിഎം

ബംഗ്ലാദേശികളെ ബലമായി പുറത്താക്കരുത് ; കേന്ദ്രസർക്കാരിന് താക്കീതുമായി സിപിഎം

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

പാകിസ്ഥാൻ സ്‌പോൺസേർഡ് പരിപാടിയാണോയെന്ന് പരിശോധിക്കണം ; രാജ്യവ്യാപക പ്രതിഷേധം , പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും പരാതി

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

ഭീകരവാദികൾക്ക് പിന്തുണ നൽകിയ പാക്കിസ്ഥാനികൾക്ക് ദുബായിയിൽ സ്വീകരണം; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരുടെ പാസ്സ്പോർട്ടുകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

നിമിഷ പ്രിയയുടെ വധശിക്ഷ; കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും; കേന്ദ്ര വിദേശകാര്യമന്ത്രാലയം

റിസർവ് ബാങ്ക് ആസ്ഥാനം സ്‌ഫോടക വസ്തുക്കൾകൊണ്ട് തകർക്കുമെന്ന് ഭീഷണി, സന്ദേശം റഷ്യൻ ഭാഷയിൽ

പതിനൊന്ന് ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ; കാരണം ഇതാണ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട്  അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഏറ്റവും പിന്നിൽ മമത ബാനർജി; റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്

Discussion about this post

Latest News

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

Greatest Similar Time Delivery Support Within Columbus, Oh

Aircraft Washing Plus Energy Washing

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies