നേപ്പാളിൽ വിമാനം തകർന്നു വീണതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ വിമാനം തകർന്നു വീണത്. സൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. ക്ര്യൂ അംഗങ്ങളടക്കം 19 പേർ വിമാനത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു.
പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നു വീണത്. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ടിഐഎ വക്താവ് പ്രേംനാഥ് ടാക്കൂർ വ്യക്തമാക്കിയതായി നേപ്പാളി വാർത്താ വെബ്സൈറ്റായ കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടന്ന സ്ഥലത്ത് പോലീസും ഫയർ ഫോഴ്സും രക്ഷാ പ്രവർത്തനം നടത്തുകയാണ്. അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

