കോഴിക്കോട് : രാമായണത്തെയും, രാമനെയും അധിക്ഷേപിക്കുന്ന തരത്തിൽ രാമായണ വിശകലനം പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധം. ഹിന്ദു വിശ്വാസങ്ങളെയും, രാമായണ മഹാകാവ്യത്തെയും ആക്ഷേപിച്ച മാധ്യമം ദിനപത്രം ഹിന്ദുക്കളോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വൈകിട്ട് 5.30 ന് പത്രത്തിൻറെ ഓഫീസിലേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്
രാമായണ സ്വരങ്ങൾ എന്ന പേരിൽ ടി. എസ് ശ്യാംകുമാർ എഴുതിയ രാമായണ വിശകലനത്തിലാണ് അധിക്ഷേപം ഉയർന്നതെന്നാണ് ആക്ഷേപം. ഇതിനെതിരെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും, ചേവായൂർ പോലീസിലും ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃത്വം പരാതി നൽകിയിട്ടുണ്ട്
ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം മനപ്പൂർവ്വം ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈനു കുറ്റപ്പെടുത്തി

