ഡൽഹി: സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്നും, അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും കേന്ദ്ര സർക്കാരിന്റെ കർശന താക്കീത്. കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്ഥ കെ.വാസുകിക്കു നൽകിയതിനെ തുടർന്നാണ് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയത് .വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം വ്യക്തമാക്കി
വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായാണ് വാസുകിയെ സംസ്ഥാന സർക്കാർ നിയോഗിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 15 നാണ് നിയമന ഉത്തരവിറക്കിയത്. ഈ നിയമനത്തിനെതിരെയാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
നിയമനം വിവാദമായപ്പോൾ, വിദേശ സഹകരണം കുറച്ചുകാലമായി നിലവിലുണ്ടെന്നു ചീഫ് സെക്രട്ടറി ഡോ.വി.വേണു വിശദീകരിച്ചു. സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ചുമതലയെന്നും, അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയതോടെയാണ് വാസുകിക്ക് അധിക ചുമതലയായി വകുപ്പ് നൽകിയതെന്നും വി വേണു അഭിപ്രായപ്പെട്ടു
Discussion about this post