ജിയോ പുതിയ 4ജി ഫോൺ വിപണിയിലിറക്കി. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. വലിയ വിലയുള്ള ഫോണിൽ കിട്ടുന്ന സാധാരണ സേവനങ്ങളെല്ലാം ജിയോയുടെ ബജറ്റ് ഫോണിലും ഉണ്ട്.
സവിശേഷതകൾ ഇങ്ങനെ
1,399 രൂപയാണ് ജിയോ ഭാരത് ഫോണിന്റെ വില. 23 ഇന്ത്യൻ ഭാഷകളുടെ സേവനം ഫോണിൽ ലഭ്യമാണ്. യു.പി.ഐ പേയ്‌മെന്റും വാട്‌സാപ്പും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പുറത്തിറക്കിയ ഭാരത് 5ജി ഫോണിന് സമാനമായ ബാറ്ററിയും സ്‌ക്രീൻ വലുപ്പവുമാണ് പുതിയ മോഡലിനുമുള്ളത്. സിനിമകളും വീഡിയോയും ആസ്വദിക്കാൻ വലിയ സ്‌ക്രീൻ ഉപകരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ജിയോ പേ ആപ്പ്, ലൈവ് ജിയോ ടി.വി, ജിയോ സിനിമ, സാവൻ മ്യൂസിക് തുടങ്ങിയ ആപ്പുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ജിയോ ഭാരത് സീരിസ് മുകേഷ് അംബാനി പുറത്തിറക്കിയത്.
ജിയോ സിം കാർഡുകൾ മാത്രമേ ഈ ഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കൂവെന്നതാണ് മറ്റൊരു പ്രത്യേക. മറ്റ് സിമ്മുകൾ ഈ ഫോണിൽ ഇട്ടാലും പ്രവർത്തിക്കില്ല.
Discussion about this post