കാർഗിൽ: പാക്കിസ്ഥാൻ്റെ അധാർമികവും ലജ്ജാകരവുമായ എല്ലാ ശ്രമങ്ങൾക്കും പരാജയം നേരിടേണ്ടി വന്നിട്ടുണ്ടെന്നും,എന്നാൽ അതിൽ നിന്നൊന്നും പാകിസ്ഥാൻ യാതൊരു വിധ പാഠവും പഠിച്ചിട്ടില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി. കാർഗിൽ വിജയ് ദിവസിൻ്റെ 25-ാം വാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി
“കാർഗിൽ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും, സംയമനത്തിൻ്റെയും, ശക്തിയുടെയും മഹത്തായ ഉദാഹരണവും നമ്മൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അസത്യവും ഭീകരതയും സത്യത്തിന് മുന്നിൽ പരാജയപ്പെട്ടു.” നരേന്ദ്ര മോഡി പറഞ്ഞു. കാർഗിൽ യുദ്ധ സ്മാരകം സന്ദർശിച്ചതിന് ശേഷം അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിൻകുൻ ലാ ടണൽ പദ്ധതിയുടെ ആദ്യ സ്ഫോടനവും പ്രധാനമന്ത്രി നടത്തി. 4.1 കിലോമീറ്റർ നീളമുള്ള ഇരട്ട-തുരങ്കം പദ്ധതി വഴി , ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും എത്തിച്ചേരാൻ സാധിക്കും. നിമു-പാടും-ദർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ ആണ് തുരങ്ക നിർമ്മാണം . പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായി ഇത് മാറും.
Discussion about this post