തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ സംഘ്പരിവാറിന് ചരിത്ര നേട്ടം. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി സംഘ പരിവാർ പ്രതിനിധികള്‍ വിജയിച്ചു. 2 സീറ്റുകളിലാണ് ബിജെപി പ്രതിനിധികള്‍ വിജയിച്ചത്. ഡോ: ടി ജി വിനോദ്, ഗോപകുമാർ എന്നിവരാണ് വിജയികൾ ആയത്
ഒൻപത് സീറ്റുകളിൽ ആറ് സീറ്റ് എൽഡിഎഫ് നേടിയപ്പോള്‍ ,ഒരു സീറ്റിൽ കോൺഗ്രസ് പ്രതിനിധി വിജയിച്ചു. അതെ സമയം സിപിഐ സ്ഥാനാർത്ഥി തോൽക്കുകയും ചെയ്തു.
പ്രിൻസിപ്പൽ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെരഞ്ഞെടുപ്പിലാണ് സിപിഎം ജയം. ഇന്ന് വോട്ടെടുപ്പ് നടന്ന 9 സീറ്റിൽ ആറ് സീറ്റിൽ സിപിഎം ജയിച്ചു. നേരത്തെ മൂന്ന് സീറ്റിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. ഇതോടെ എൽഡിഎഫ് ആകെ 9 സീറ്റ് നേടി. രണ്ട് ജനറൽ സീറ്റിലാണ് ബിജപി ജയിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫിന് 11 ഉം യുഡിഎഫിനും ഒരു സീറ്റുമായിരുന്നു.
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിലും ഒരു സീറ്റിൽ സംഘപരിവാർ പ്രതിനിധി വിജയിച്ചിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും’ കേസരി വാരികയുടെ നേതൃത്വത്തിലുള്ള മാഗ്‌കോം ഡയറക്ടർ കൂടിയായ എ.കെ. അനുരാജ് ആണ് ജനറൽ വിഭാഗത്തിൽ മത്സരിച്ച് വിജയിച്ചത്. ആദ്യ മായാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലും സംഘപരിവാർ പ്രതിനിധി വിജയിച്ചത്

