കൽപ്പറ്റ: വയനാട് ചൂരൽ നലയിൽ വൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. 11 പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. പിന്നീട് പുലർച്ചെ 4.10 ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായതായും റിപ്പോർട്ട്. നിരവധിയാളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ചൂരൽമല പാലം ഉരുൾപൊട്ടലിൽ നശിച്ചതോടെ ആളുകൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കുന്നില്ല.
വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് എത്തും.
Discussion about this post