കോഴിക്കോട് : കനത്ത മഴയിൽ നാദാപുരം വളയത്ത് ഒരു കുട്ടി മുങ്ങി മരിച്ചു. ചെറുമോത്ത് ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മുങ്ങി മരിച്ചത്
വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ വളയം ഗവ: ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അതേസമയം കോഴിക്കോട് ജില്ലയുടെ വടക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഉരുൾപൊട്ടിയ വിലങ്ങാട് മലമേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Discussion about this post