വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ നടുക്കത്തിലാണ് സംസ്ഥാനം. വിവിധ ഇടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലുകളിൽ 70 ലധികം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉരുൾപ്പൊട്ടലിനൊപ്പമെത്തിയ മലവെള്ളപ്പാച്ചിലും കൂറ്റൻ പാറക്കല്ലുകളും ഒരു പ്രദേശത്തെ തന്നെ തുടച്ചുമാറ്റിയ കാഴ്ചയാണ് കാണാനാകുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയുടേയും സൈന്യത്തിൻ്റെയും സംഘം വയനാട്ടിലേക്കെത്തും.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ നടുക്കത്തിലാണ് സംസ്ഥാനം. വിവിധ ഇടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലുകളിൽ 60 ലധികം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉരുൾപ്പൊട്ടലിനൊപ്പമെത്തിയ മലവെള്ളപ്പാച്ചിലും കൂറ്റൻ പാറക്കല്ലുകളും ഒരു പ്രദേശത്തെ തന്നെ തുടച്ചുമാറ്റിയ കാഴ്ചയാണ് കാണാനാകുന്നത്.
നിരവധിയാളുകളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. പാലങ്ങളും റോഡുകളും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഇതുവരെ രക്ഷപ്പെടുത്തിയ നൂറുകണക്കിനാളുകൾ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി വ്യോമസേനയുടെ 2 ഹെലികോപ്റ്ററുകൾ കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് എത്തും. നാവികസേനയുടേയും സൈന്യത്തിൻ്റെയും സംഘം വയനാട്ടിലേക്കെത്തും.

