വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കെെയിലും ഉണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്ന് പ്രാഫ. മാധവ് ഗാഡ്ഗിൽ. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പശ്ചിമഘട്ടപ്രദേശങ്ങളിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരേ മുന്നറിയിപ്പ് നൽകുന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് ഇതോടെ വീണ്ടും ചർച്ചയാവുകയാണ്. 2011-ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇപ്പോൾ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേയും മുന്നറിയിപ്പുണ്ടായിരുന്നു.
മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ, മേപ്പാടി എന്നീ മേഖലകൾ റിപ്പോർട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളിൽ ഉൾപ്പെടും. അന്നത്തെ കേന്ദ്രസർക്കാർ ഗാഡ്ഗിൽ റിപ്പോർട്ട് തള്ളുകയും മറ്റൊരു റിപ്പോർട്ട് തയ്യാറാക്കാൻ കസ്തൂരിരംഗൻ്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയുമായിരുന്നു
അനിയന്ത്രിതമായ ഭൂമികൈയേറ്റവും വനനശീകരണവും അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളുമാണ് പ്രളയദുരന്തങ്ങളിലേക്ക് കേരളത്തെ തള്ളിയിട്ടതെന്ന് 2018 സെപ്റ്റംബറിൽ പുണെയിലെ അന്താരാഷ്ട്ര സെന്ററിൽ നടന്ന ചർച്ചയിൽ ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post