ന്യൂഡൽഹി: ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാറിന്റെ തലവനായി അധികാരമേറ്റ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളെല്ലാം മാറി ബംഗ്ലാദേശ് സാധാരണ ഗതിയിലേക്ക് വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും ഉറപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
My best wishes to Professor Muhammad Yunus on the assumption of his new responsibilities. We hope for an early return to normalcy, ensuring the safety and protection of Hindus and all other minority communities. India remains committed to working with Bangladesh to fulfill the…
— Narendra Modi (@narendramodi) August 8, 2024
ഇടക്കാല സർക്കാരിനെ നയിക്കാൻ ഇന്നലെയാണ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ തലവനായി അധികാരമേറ്റത്. രാജ്യം മുഴുവൻ അലയടിച്ച പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന രാജിവെക്കുകയും പലായനം ചെയ്യുകയും ചെയ്തതോടെയാണ് ഇടക്കാല സർക്കാറിനെ തിരഞ്ഞെടുത്തത്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സർക്കാരിനെ നയിക്കാൻ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്.
Discussion about this post