ഡൽഹി: വഖഫ് ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പാസാക്കും. പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും, വഖഫ് നിയമ ഭേദഗതിയുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. രാജ്യസഭയിൽ ബിൽ പാസാക്കിയെടുക്കാനുള്ള ഭൂരിപക്ഷം സർക്കാരിനില്ല. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നാല് രാജ്യ സഭാ അംഗങ്ങളും നോമിനേറ്റ് ചെയ്യപ്പെടാനുണ്ട്. ഇതോടെ രാജ്യ സഭയിൽ ഭൂരിപക്ഷം നേടാം എന്ന കണക്ക് കൂട്ടലിൽ ആണ് കേന്ദ്ര സർക്കാർ. രാജ്യ സഭയിൽ ഭൂരിപക്ഷം നേടിയാൽ നവംബർ- ഡിസംബർ മാസത്തിൽ നടക്കാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ ബില് പാസാക്കാൻ സാധിക്കും
കടുത്ത രീതിയിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ലോക്‌സഭയിൽ വഖഫ് നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചത് . ബിൽ പിൻവലിക്കുകയോ പരിശോധനയ്ക്കായി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയോ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഏതുപരിശോധനയ്ക്കും സർക്കാർ തയ്യാറാണെന്ന് പ്രഖ്യാപിച്ച കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു, ബിൽ ജെ.പി.സി.ക്ക് വിടണമെന്ന് ശുപാർശചെയ്തു. ഇതേത്തുടർന്ന് എല്ലാ പാർട്ടിനേതാക്കളുമായും ചർച്ചചെയ്തശേഷം ജെ.പി.സി. രൂപവത്‌കരിക്കാമെന്ന് സ്പീക്കർ സഭയെ അറിയിചിരുന്നു
Discussion about this post