ഡൽഹി: ബംഗ്ലാദേശ് മോഡലിൽ ഇന്ത്യയിലും ആശയക്കുഴപ്പവും അസ്ഥിരതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രാഷ്ട്ര സേവിക സമിതി. അത്തരം നീക്കങ്ങളെ തടയാൻ ഒറ്റക്കെട്ടായി തടയാനും, ജാഗ്രത പുലർത്താനും സംഘടനാ മേധാവി ശാന്ത കുമാരി (ശാന്ത അക്ക) ആഹ്വാനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ (ആർഎസ്എസ്) വനിതാ വിഭാഗമാണ് രാഷ്ട്ര സേവിക സമിതി. വീഡിയോ സന്ദേശത്തിലാണ് ഹിന്ദു സമൂഹത്തിന് ശാന്ത കുമാരി ജാഗ്രത നിർദേശം നൽകിയത്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെൻ്റിനെ ബംഗ്ലാദേശ് നീക്കം ചെയ്തു, അതിനുശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾ ക്രൂരതയ്ക്ക് വിധേയരാകുകയാണ്, ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. ശാന്ത കുമാരി പറഞ്ഞു.
“ഇന്ത്യയിലും യുവതലമുറയുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്, സമൂഹത്തിൽ അശാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്,” സേവിക സമിതി മേധാവി പറഞ്ഞു. ഐക്യത്തോടെയും ജാഗ്രതയോടെയും നിലകൊള്ളുമ്പോൾ തന്നെ ഇത്തരം ഇന്ത്യാ വിരുദ്ധ ശക്തികളെ നേരിടണമെന്നും അവർ ഹിന്ദു സമൂഹത്തോട് അഭ്യർത്ഥിച്ചു.
ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തിലേക്ക് നയിച്ച സംവരണ വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളിൽ ബംഗ്ലാദേശിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ബംഗ്ലാദേശി ഹിന്ദു സമൂഹത്തിന് നേരെ വ്യാപക അക്രമം ആണ് നടക്കുന്നത്. ഇത്തരത്തിൽ നിരവധി വീഡിയോകളും ബംഗ്ലാദേശിൽ നിന്നും പുറത്ത് വരുന്നുണ്ട്
Discussion about this post