കഴിഞ്ഞ ദിവസമാണ് നടൻ നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിരുന്നു, നാഗചൈതന്യയുടെ പിതാവും നടനുമായ അക്കിനേനിയാണ് വിവാഹനിശ്ചയം അറിയിച്ചത്.
നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. സാമന്തയുമായുള്ള വേർപിരിയലിന് ശേഷമാണ് നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നത്. ദീർഘ കാലത്തെ പ്രണയത്തിന് ശേഷമാണ് നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗചൈതന്യ വിവാഹം ചെയ്തത്.
2017 ൽ ആയിരുന്നു വിവാഹം. നാല് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു പരസ്പര സമ്മത്തതോടെ ആണ് ബന്ധം പിരിഞ്ഞത്. 2021 ഒക്ടോബറിലാണ് ബന്ധം പിരിഞ്ഞ വിവരം ഇരുവരും അറിയിച്ചത്. സാമന്തയുമായുള്ള വിവാഹ മോചനം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം തന്നെ ശോഭിതയും നാഗചൈതന്യയും ഡേറ്റ് ചെയ്യുന്നുവെന്ന വാർത്തകൾ വന്നു.
എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. 2023 ൽ പ്രശസ്ത ഷെഫ് സുരേന്ദർ പങ്കുവെച്ച ഒരു ചിത്രമാണ് ഗാഗചൈതന്യയും ശോഭിതയും തമ്മിൽ പ്രണയത്തിലാണെന്ന സംശയം വർദ്ധിപ്പിച്ചത്. ലണ്ടനിൽ തന്റെ റസ്റ്റോറന്റിൽ എത്തിയ നാഗചൈതന്യയ്ക്ക് ഒപ്പമുള്ള ഫോട്ടയായിരുന്നു ഷെഫ് പങ്കുവെച്ചത്.
ഈ ചിത്രന്റെ പശ്ചാത്തലത്തിൽ കൈ കൊണ്ട് മുഖം മറിച്ചിരിക്കുന്ന ശോഭിതയെ ആരാധകർ കണ്ടെത്തി. ഇതോടെ രണ്ട് പേരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് കാര്യം ഉറപ്പിച്ചു. സംഭവം ചർച്ചയായതോടെ ഇൻസ്റ്റഗ്രാമിൽ നിന്ന് അദ്ദേഹം ആ ചിത്രം നീക്കി. അതേ സമയം ഒരിക്കൽ ആഫ്രിക്കയിൽ നിന്ന് അവധി ആഘോഷിക്കുന്ന ചിത്രം ശോഭിത പങ്കുവെച്ചിരുന്നു.
ജംഗിൾ സഫാരിയുടെ ചിത്രമായിരുന്നു. ഇതിന് പിന്നാസെ നാഗചൈതന്യയും സമാനമായ ചിത്രം പങ്കുവെച്ചു, ഇതോടെ ചർച്ച സജീവമായി. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടേയും വിവാഹത്തെക്കുറിച്ച് ചർച്ച ഉയർന്നിരുന്നു. ഇന്നലെ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ഇരുവരുടേയും വിവാഹം കഴിഞ്ഞു. ആരാധകർ ആവേശത്തിലാണ്.
എന്നാൽ ചിലർ വിമർശിക്കുന്നുണ്ട്. ചിത്രത്തിന് താഴെ ശോഭിതയ്ക്കെതിരെ കമന്റുകൾ വരികയാണ്. നാഗ ചൈതന്യയുടെ കുടുംബം ശോഭിത തകർത്തെത്തും, ഒരുപാട് കാലമൊന്നും ഒരുമിച്ച് ജീവിക്കില്ലെന്നുമൊക്കെയാണ് കമന്റുകൾ.സാമന്തയും നാഗചൈതന്യും തന്നെയാണ് ചേർച്ച എന്നുമൊക്കെയാണ് കമന്റുകൾ. ശോഭിതയുടെ പോസ്റ്റുകൾ താഴെയാണ് മോശം കമന്റുകൾ വരുന്നത്.
Discussion about this post