ഡൽഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം ഉടൻ പുറത്തു വിടുമെന്ന് ഹിൻഡൻബർഗ് റിസർച്ച്. എക്സിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. എന്തുകാര്യം സംബന്ധിക്കുന്ന വിവരമാണ് പുറത്തുവിടാൻ പോകുന്നതെന്ന് സൂചനയൊന്നുമില്ല. നേരത്തെ പുറത്തുവിട്ട അദാനിയെ കുറിച്ചുള്ള റിപ്പോർട്ട് വലിയ ചർച്ച ആയിരുന്നു.
അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കിൽ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും കാണിക്കുന്ന റിപ്പോർട്ടായിരുന്നു പുറത്തുവിട്ടത്.
Discussion about this post