വയനാട്ടിലെ ദുരന്ത മുഖത്ത് നിന്ന് ജീവൻ മാത്രം കൈയ്യിലെടുത്ത് രക്ഷതേടിയ മനുഷ്യരിലേയ്ക്ക് വലിയ ആശ്വാസമായാണ് പ്രധാനമന്ത്രി എത്തിയത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിലാണ് അദ്ദേഹം കേരളത്തിലേയ്ക്ക് യാത്രതിരിച്ചതെങ്കിലും നിലവിൽ സന്ദർശന സമയം നീളും എന്നാണ് അറിയിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ പ്രദേശം മുതൽ ക്യാമ്പിലെ മനുഷ്യർക്കരികിലേയ്ക്കും എത്തിയാണ് അദ്ദേഹം സന്ദർശനം പൂർത്തിയാക്കുന്നത്.
കണ്ണൂരിൽ നിന്ന് വയനാട് കൽപ്പറ്റയിലേയ്ക്ക് എത്തിയ ശേഷം അദ്ദേഹം ദുരന്തബാധിത മേഖല സന്ദർശിക്കാനാണ് പോയത്. ഇതിന് പിന്നാലെ സൈന്യം നിർമ്മിച്ച് ബെയ്ലി പാലവും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. പിന്നീട് വെള്ളാർമല സ്കൂളിലേക്ക്. സ്കൂൾ റോഡിൻ്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്കൂൾ കാണണമെന്നായിരുന്നു.
മുഖ്യമന്ത്രിയും ഗവർണറും ചീഫ് സെക്രട്ടറിയും കളക്ടറുമെല്ലാം ദുരന്തത്തിൻ്റെ വ്യാപ്തി അദ്ദേഹത്തിന് വിശദീകരിച്ച് ഒപ്പമുണ്ടായിരുന്നു. ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കിയാണ് അദ്ദേഹം ക്യാമ്പിലേയ്ക്ക് എത്തിയത്.
മുൻകൂട്ടി നിശ്ചയിച്ചിരുന്നതിനേക്കാൾ നേരത്തെയാണ് അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. മുഖ്യമന്ത്രി, ഗവർണർ, ചീഫ് സെക്രട്ടറി, സുരേഷ് ഗോപി, ഡിജിപി എന്നിവരും അദ്ദേഹത്തിനൊപ്പം വയനാട്ടിലേയ്ക്ക് എത്തിയിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അദ്ദേഹം നേരിട്ടെത്തി. അനാഥരാക്കപ്പെട്ട കുട്ടികളുടെ അടക്കം വിവരങ്ങൾ തിരക്കി. ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരുമായും പ്രധാനമന്ത്രി സംവദിച്ചു.
വയനാട്ടിൽ നേരിട്ട ദുരന്തം നേരിൽ കണ്ട് ബോധ്യപ്പെടുമ്പോൾ കേരളത്തിന് കൂടുതൽ സാമ്പത്തിക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അടിയന്തിരമായി 2000 കോടിയിടെ പാക്കേജും മറ്റൊരു സമഗ്ര പാക്കേജുമാണ് ഇപ്പോൾ കേരളം മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ കേന്ദ്രസർക്കാർ ഇടപെടൽ സജീവമാണ്, എന്നാൽ കേരളത്തിൻ്റെ കാര്യം വരുമ്പോൾ അവസ്ഥ മറ്റൊന്നാണ് എന്ന ആക്ഷേപം നിലനിൽക്കുനുണ്ട്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെയ്ക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ കേന്ദ്രസർക്കാർ ഇടപെടൽ സജീവമാണ്, എന്നാൽ കേരളത്തിൻ്റെ കാര്യം വരുമ്പോൾ അവസ്ഥ മറ്റൊന്നാണ് എന്ന ആക്ഷേപം നിലനിൽക്കുനുണ്ട്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെയ്ക്കുന്നത്.

