ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊലക്കേസിൽ പ്രതിയാണെന്ന പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് പരിഗണിക്കുന്നത്.
ഇന്ന് പരാതിക്കാരുടെ വാദമാകും കോടതി കേൾക്കുക. 2018ൽ ചായ്ബാസയിൽ നടത്തിയ പ്രസംഗത്തിൽ അമിത്ഷാ കൊലയാളിയാണെന്ന പരാമർശം രാഹുൽ ഉന്നയിച്ചതിനെതിരെ ജാർഖണ്ട് അടക്കം പലഭാഗങ്ങളിൽ കേസ് നടക്കുന്നുണ്ട്.
അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമർശം അപകീർത്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ പരാതി നൽകിയത്. കേസിൽ രാഹുലിന് സുൽത്താൻപൂർ കോടതി നേരത്തെ ജാമ്യം അനുവദിക്കുകയായിരുന്നു.
2018 ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിനിടെയുള്ള വാർത്തസമ്മേളനത്തിൽ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസിലെ പ്രതിയെന്ന് രാഹുൽ വിശേഷിപ്പിച്ചത് അപകീർത്തികരമെന്നതായിരുന്ന വിജയ് മിശ്രയുടെ പരാതി. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തതെന്നാണ് വാദി ഭാഗം ചൂണ്ടിക്കാട്ടുന്നു
Discussion about this post