The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

ഒരാഴ്ചയ്ക്കുള്ളിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും: സജിമോൻ പാറയിൽ ആരുടെ ഏജന്റ്? ചോദ്യവുമായി സിനിമ പ്രവർത്തകർ

Neethu Newzon by Neethu Newzon
Aug 13, 2024, 07:19 pm IST
in Kerala
FacebookWhatsAppTwitterTelegram

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സിനിമ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സ്വകാര്യത മാനിച്ച് റിപ്പോർട്ട് പുറത്തുവിടാം എന്നാണ് കോടതിയുടെ നിർദേശം.

റിപ്പോർട്ട് സംസ്ഥാന സർക്കാർ ജൂലൈ 24 ന് പുറത്തുവിടാനിരിക്കെയാണ് സിനിമ നിർമാതാവ് സജിമോൻ പാറയിൽ കോടതിയെ സമീപിച്ചത്. റിപ്പോർട്ട് ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചവർക്ക് റിപ്പോർട്ട് കൈമാറും. വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. കമ്മിഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും റിപ്പോർട്ട് പുറത്തുവിടരുതെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

ഹർജി സമർപ്പിച്ച സിനിമ നിർമാതാവ് സജിമോൻ പാറയിൽ ആരുടെ ഏജന്റാണെന്നും, അയാൾ ആർക്കു വേണ്ടി ഹർജി നൽകി എന്നത് അന്വേഷിക്കണമെന്നും സിനിമ രം​ഗത്തുള്ള നിരവധി പേർ സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെട്ടു.

അഞ്ച് വർഷത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. റിപ്പോർട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവർത്തകർ അടക്കം അഞ്ചു പേർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകാനായിരുന്നു തീരുമാനം. 233 പേജ് ഉൾപ്പെടുന്ന റിപ്പോർട്ടിന്റെ ഭാഗമാണ് കൈമാറുക. അഞ്ച് പേരും റിപ്പോർട്ടിന്റെ പകർപ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയിൽ അടച്ചിട്ടുണ്ട്.

വിലക്കപ്പെട്ട വിവരങ്ങൾ ഒഴിച്ച് മറ്റുള്ള വിവരങ്ങൾ പുറത്ത് വിടാനാണ് കമ്മിഷൻ ഉത്തരവിട്ടത്. ആർടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങൾ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എഎ അബ്ദുൽ ഹക്കീം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവൺമെന്റ് സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിഷൻ. എന്നാൽ 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരുമെല്ലാം രംഗത്തുവന്നിരുന്നു.

റിപ്പോർട്ട് വായിച്ചശേഷമാണ് സ്വകാര്യതയെ ഹനിക്കാതെ ബാക്കിയുള്ള ഭാഗം പുറത്തുവിടാൻ കമ്മിഷൻ നിർദേശിച്ചത്.49-ാം പേജിലെ 96 -ാം ഖണ്ഡികയും 81 മുതൽ 100 വരെയുള്ള പേജുകളും 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്.

2019 ഡിസംബർ 31 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പുറത്തുവന്നാൽ മലയാള സിനിമാ വ്യവസായവും പല കുടുംബങ്ങളും തകരുമെന്നും കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് അധ്യക്ഷ തന്നെ കത്ത് നൽകിയെന്നും തെളിവുകളില്ലാതെയുള്ള ആരോപണങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെയ്ക്കാനാകില്ലെന്നുമൊക്കെ ന്യായീകരണങ്ങൾ പരസ്യമായും രഹസ്യമായും പറഞ്ഞാണ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത്.

2017ലെ നടിയെ അക്രമിച്ച സംഭവത്തിനുശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ആഴത്തിൽ പഠിക്കുന്നതിന് ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നത്. അതേ വർഷം ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായും മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി സർക്കാർ രൂപീകരിക്കുകയായിരുന്നു.

Tags: FEATUREDhema commission report
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Greatest On The Internet On Collection Casino In Australia

Australian Online Casino Au$5,1000 Free

Playcroco $22 Free Chip All Players Specific Zero Down Payment Offer

Best Free Mexican On Line Casino Video Games

Jackpot

Quickly Drawback Casino Ireland

Immediate Disengagement On Line Casino Australia

Multiple International Bundle Checking

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies