78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യ്തു.
സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരും ജവാന്മാരും രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയായി. പ്രകൃതി ദുരന്തത്തിൽ പൊലിഞ്ഞവരെ വേദനയോടെ ഓർക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി. കുടുംബങ്ങളുടെ കൂടെ രാജ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരൻ്റെയും സ്വപ്നം അതിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | PM Modi says, “Youth of my country does not intend to walk slowly now. Youth of my country does not believe in incremental progress. Youth of my country is in the mood to take a leap, it is in the mood to leap and achieve new goals. I would like to say that this is a… pic.twitter.com/ee6ZfBtkjk
— ANI (@ANI) August 15, 2024
2047-ഓടെ ഇന്ത്യയ്ക്ക് ഒരു “വികസിത് ഭാരത്” (വികസിത രാഷ്ട്രം) ആയി മാറാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യം നേടുന്നതിന് അടിമത്തത്തിൻ്റെ ചങ്ങലകൾ പൊട്ടിക്കാൻ കഴിയുമെങ്കിൽ, 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയം കൊണ്ട് എന്ത് നേടാനാകുമെന്ന് സങ്കൽപ്പിക്കുകയെന്ന് മോദി.
രാജ്യത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി ഉയർത്തുക എന്ന ലക്ഷ്യം വൈകാതെ കൈവരിക്കുമെന്ന് പ്രധാനമന്ത്രി മോദി. ജനങ്ങളുടെ വികസനത്തിനായി ഭരണപരിഷ്ക്കാരങ്ങൾക്ക് തുടക്കമിട്ടു.രാജ്യമാണ് വലുത്. ആ സങ്കൽപ്പമാണ് സർക്കാരിനുള്ളത്.ബാങ്കിങ് മേഖലയിൽ വലിയ പരിഷ്ക്കരണം നടത്തിയെന്നും മോദി.
അസാധ്യമായതെല്ലാം സാധ്യമാക്കി. ഭരണപരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയുണ്ടായി. രണ്ടുകോടി വീടുകളിലേക്ക് കൂടി വൈദ്യുതി എത്തിച്ചുവെന്നും മോദി. വ്യക്തമാക്കി
ബഹിരാകാശ രംഗത്ത് വലിയ സാധ്യത. നിരവധി സ്റ്റാർട്ടപ്പുകൾ ഈ രംഗത്തേക്ക് വരുന്നു. സ്വകാര്യ മേഖല റോക്കറ്റുകളും സാറ്റ്‌ലൈറ്റുകളും വിക്ഷേപിക്കുന്നുവെന്നും മോദി പറഞ്ഞു.
ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കണം. ഭാരതത്തിനിത് സുവർണകാലഘട്ടം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
#WATCH | Speaking on the space sector, PM Modi says, “The space sector is an important aspect. We have done many reforms in this sector. Today, many startups are entering this sector. Space sector which is becoming vibrant is an essential element towards making India a powerful… pic.twitter.com/My7wclzPWr
— ANI (@ANI) August 15, 2024
ജൽജീവൻ പദ്ധതി 15 കോടി ജനങ്ങളിലേക്കെത്തി. പുതിയ റോഡുകളും സ്കൂളുകളും വീടുകളും ആശുപത്രികളുമുണ്ടായി. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താനും വലിയ പരിശ്രമമുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വലിയ ശ്രമം നടക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കൾ ആഗ്രഹിക്കുന്നത് അതിവേഗ വളർച്ചയാണെന്ന് പ്രധാനമന്ത്രി. അവർക്കായി എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ സർക്കാർ സൃഷ്ടിക്കുമെന്നും മോദി.
Discussion about this post