തൃശ്ശൂർ: എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ജീവത്യാഗത്തെ എല്ലായ്പ്പോഴും ബഹുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ആയിരുന്നു അദ്ദേഹം ആശംസകൾ പങ്കുവച്ചത്.
ഈ ദിനത്തിൽ നമ്മുടെ സ്വാതന്ത്ര്യത്തെയും രാജ്യമെന്ന നിലയിൽ നമ്മെ ഒന്നിച്ച് നിർത്തുന്ന മൂല്യങ്ങളെയും ആഘോഷിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞു. സാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ നമ്മുടെ സമരസേനാനികൾ നടത്തിയ ജീവത്യാഗത്തെ ആദരിക്കുകയും, രാജ്യത്തിന്റെ ഐക്യം, പുരോഗതി, സമാധാനം എന്നിവയ്ക്കായി പരിശ്രമിക്കുകയും ചെയ്യാം. എല്ലാവർക്കും സന്തോഷവും ദേശസ്നേഹവും നിറഞ്ഞ സ്വാതന്ത്ര്യദിനം ആശംസിക്കുന്നു- സുരേഷ് ഗോപി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
നിലവിൽ തൃശ്ശൂരിലാണ് സുരേഷ് ഗോപിയുള്ളത്. ജില്ലയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ഇന്ത്യൻ പതാകയെ മാറോട് ചേർത്തുള്ള ചിത്രവും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
Discussion about this post